Wednesday, April 5, 2017

ഏകാന്തതയുടെ നിറച്ചാർത്തുകൾ.

എന്റെ ഏകാന്തത
പൂക്കുകയാണ്.
ഭ്രാന്തൻ ചിന്തകളായ്
പല വർണ്ണങ്ങളിൽ‍ ..
ചുവപ്പും നീലയും 
പച്ചയും ഇന്നലെകളിലെ
ചിന്തകളിൽ
കാലഹരണപ്പെട്ട്‌,
മങ്ങിപ്പോകുന്നു.

കറുപ്പിനിന്നും
ഏഴഴക് തന്നെ..
ഒരു സ്ഥായീഭാവത്തില്‍
ഒതുങ്ങി നില്‍ക്കുന്നു .
എങ്കിലും
വെള്ളരിപ്രാവിന്റെ
വെണ്മയോട്
ഇന്നും ഒരു
പ്രണയമാണ്.....
എത്രമറക്കാൻ ശ്രമിച്ചിട്ടും
പതഞ്ഞുപൊങ്ങുന്ന
ചില ഭ്രാന്തൻ
ഓർമ്മകളുണ്ട്;
ആട്ടിയോടിച്ചാലും
സ്നേഹനിധിയായ
നായയെപ്പോലെ
മനസ്സാഴങ്ങളിൽ
നക്കിത്തുടച്ചു കിടക്കും..
സമ്മിശ്രവർണ്ണങ്ങളാൽ
കെട്ടുപിണഞ്ഞങ്ങനെ..

പാറ്റിപ്പെറുക്കിയെടുത്ത
നെന്മണികൾ പോലെ....
അതിലുമുണ്ട്
നിറച്ചാർത്തണിഞ്ഞ
ചില നല്ല വിത്തുകൾ,
കാലം ഒരുക്കിവെച്ച
അനുഭവത്തിന്റെ
ചൂടിലും, നിറം മങ്ങാതെ...
ചങ്ങലക്കണ്ണികൾപോലെ
ഹൃദയത്തെയടക്കി നിർത്തുന്ന
കോമാളിയുടെ ചമയവർണ്ണങ്ങൾ..
അതെ,പൂത്തുലയുന്ന
ഏകാന്തതയ്ക്ക് കൂട്ടായിട്ടെന്നും
ഉയർന്നുകേൾക്കാം,
കാഴ്ച്ചക്കാരുടെ കയ്യടികൾ....

2 comments:

  1. ഏകാന്തതയ്ക്കെന്നാത്തിനാ നിറങ്ങൾ!?!?!?

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...