കരയുവാനില്ലെന്നു പറഞ്ഞയാമിഴികളില്‍
പലവിധ ഭാവങ്ങള്‍ മിന്നിത്തെളിഞ്ഞപ്പോള്‍
മൗനക്കൂട്ടിലൊളിക്കുവാനില്ലെന്നു
മധുരമോടെ മൊഴിഞ്ഞു നാവും..
കദനങ്ങള്‍ താങ്ങുവാനാവില്ലിനിയെന്നു
കരുത്തോടെ ചൊല്ലിയാ മനമതില്‍
ആമോദം വിടർന്നപോൽ
ആശങ്കവിട്ടു ഞാനുണര്‍ന്നു ..
കുസൃതികാട്ടി വന്നൊരു ഇളംതെന്നല്‍
കാര്‍കൂന്തല്‍ പിടിച്ചുലച്ചനേരം
കുശുമ്പിനാലാണോ .. അർക്കന്റെ
രശ്മികള്‍ മിഴികളെ ചിമ്മിച്ചു മുന്നില്‍ വന്നു.
എന്തിനു ദുഃഖങ്ങള്‍ വിളിച്ചുവരുത്തി നാം
സുന്ദരനിമിഷങ്ങള്‍ വ്യർഥമാക്കീടുന്നു.
നല്ല ചിന്തകള്‍ പൂത്തുവിടരുമ്പോള്‍
എത്ര മനോഹരമീ വിഭാതങ്ങള്‍..
No comments:
Post a Comment