Monday, January 13, 2025

പ്രത്യാശ

 കരഞ്ഞു വറ്റിയ മിഴികൾക്ക് 

കരുണ വറ്റിയവരുടെ പരിഹാസം.

പതറി നിൽക്കാതെ മുന്നേറാൻ 

ചിലരുടെ അനുഭവസാക്ഷ്യങ്ങൾ

ഉൾക്കരുത്തേകുന്ന പ്രചോദനം.

മന:സാക്ഷിയുടെ മുന്നിൽ കൈകൂപ്പിയപ്പോൾ 

ഉള്ളിലിരുന്നു ദൈവം പറഞ്ഞു:

ഇനിയാണ് നിന്റെ വിജയം.

വഴിയിൽ വീണുകിടക്കുന്ന മുൾപ്പൂക്കളേകിയ ചുവപ്പിനു പകരം 

വെന്മേഘങ്ങൾ വാരിവിതറിയ പരവതാനിയിലൂടെ 

നടന്നു മുന്നേറുക.

ഹൃദയകോവിലിലെ നന്മയുടെ 

പ്രകാശം ദാനം ചെയ്യുക 

സത്യത്തിന്റെ ജീവപ്രകാശം 

പുതുവെളിച്ചമായി 

വഴി നീളെ കാത്തിരിക്കുന്നുണ്ടാവും.

നല്ല നാളെയുടെ വാഗ്ദാനമായി..!!


No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...