ഉള്ളില്‍ നിന്നും ഉതിരുന്ന വാക്കുകള്‍
പൂജാപുഷ്പം പോല്‍ പരിശുദ്ധമാകണം.
പൂജാപുഷ്പം പോല്‍ പരിശുദ്ധമാകണം.
സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പഠിക്കണം
ദുഷ്ടചിന്തകള്‍ പാടെ മറക്കണം.
മനസ്സില്‍ കിടന്ന് എരിയുന്ന
അസൂയക്കനലുകളെ,
നന്മതന്‍ തീര്‍ത്ഥകുളത്തില്‍ കഴുകി,
നിര്‍മ്മലമാക്കാന്‍ കഴിയണം.
കൂടെകൊണ്ട് നടക്കുന്ന പകയെ
കര്‍പ്പൂര നാളത്തില്‍ എരിച്ചു കളയണം.
നല്ല ചിന്തകള്‍, നല്ല വാക്കുകള്‍,
നന്മയുടെ വഴിത്താരയില്‍
കൂടി നടക്കണം.
മനശുദ്ധി വരുത്തീടുമ്പോള്‍, നമ്മുടെ
പരിശ്രമങ്ങള്‍ സഫലമായീടും.
ഈശ്വരചിന്ത ഹൃത്തില്‍ വളരുമ്പോള്‍
മിഴികളില്‍ തിളങ്ങും
കനിവിന്റെ നാളങ്ങള്‍..
No comments:
Post a Comment