Friday, February 28, 2014

ഒരു പിടി ചോദ്യങ്ങള്‍

ആഹ്ളാദ സാമ്രാജ്യത്തില്‍ വാണിരുന്ന എന്നെ 
സന്താപക്കടലില്‍  താഴ്ത്തിയതെന്തിന്??
സ്ന്ഹമഴയില്‍ കുളിച്ചിരുന്ന എന്നെ 
കണ്ണീര്‍മഴയില്‍ മുക്കിയതെന്തിന്??
നിഴലായ് എന്നുടെ കൂടെ നടന്നിട്ട് ,
നിരാശയുടെ കൂടാരത്തില്‍ അടച്ചിട്ടതെന്തിന്??
പകരം വെയ്ക്കുവാന്‍ മറ്റൊന്നില്ലെന്നു ചൊല്ലീട്ട്,
പലനാള്‍ പതനം ആശിച്ചതെന്തിന്??
പ്രതീക്ഷയുടെ കതിര്മണി വാരി വിതറിയിട്ട്,
പാപത്തിന്‍ ഗര്‍ത്തത്തില്‍ തേടിയതെന്താണ്??
വെറുപ്പിനെ നിഴലായ് വരിച്ചുകൊണ്ട്,
മനസ്സിനെ വെറുക്കാന്‍ പഠിപ്പിച്ചതെന്തിന്??
മഞ്ചുമന്ദസ്മിതം തൂകി നിന്ന്,എന്നെ
മഞ്ഞുതാഴ്വരയില്‍ തള്ളിയിട്ടതെന്തിന്??
ചോദ്യങ്ങളുണ്ടെനിക്കൊരുപാട് ചോദിക്കാന്‍,
തരുവാനാവില്ല , നിനക്കുത്തരങ്ങളെങ്കിലും
കാണാമറയത്തിരുന്നുകൊണ്ട് ഞാന്‍ ..
കാണുന്നു നിന്നുടെ വികൃതികളിപ്പോഴും
തിരിഞ്ഞൊന്നു നോക്കൂ ..നിന്‍ കാലടികള്‍ക്കടിയില്‍
ഞെരിഞ്ഞമര്‍ന്നുപോയ ഒരുപിടി പൂക്കളെ ...
പൊറുക്കുവാനാകാത്ത നിന്നുടെ ചെയ്തികള്‍,
തടുക്കുവാനാകില്ലേ?? നിന്‍ ദുഷ്ച്ചിന്തകള്‍...

No comments:

Post a Comment

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും താളമറ്റൊരു ജീവിതയാത്രയിൽ. വന്നടുത്ത ബന്ധങ്ങളാലേവരും ബന്ധനത്തിലായ് പോയ ജന്മങ്ങളോ..! ധീരമായ് തന്നെ മുന്നേറിയെങ്കില...