വൃദ്ധദിനം
പ്രമാണിച്ച്
വൃദ്ധസദനത്തിലെ
വസ്ത്രദാന ചടങ്ങിനെത്തിയ
മകനെ കണ്ടു കണ്ണു
നിറഞ്ഞ
അമ്മയോടഛന്‍
ചൊല്ലി..
കരയരുത് ,
നിന്റെ കണ്ണീര്‍
അവനു ശാപമായാലോ?
കരഞ്ഞതല്ല
.സന്തോഷം കൊണ്ട്
കണ്ണു
നിറഞ്ഞതെന്നു അമ്മ.
അങ്ങോട്ട് മാറി
നില്‍ക്കാം...
നമ്മളെ കണ്ടാല്‍
മോന്
നാണക്കേടാവില്ലേ?
വസ്ത്ര
ദാനത്തിനാദ്യം വിളിച്ച ,
പേരു കണ്ടു
നടുങ്ങിയ
മകന്റെ
കണ്ണുകളില്‍ നിന്നും
ഉതിര്‍ന്ന നീര്‍മണികള്‍
തുടയ്ക്കാന്‍ ,
എല്ലാം
മറന്നോടിയെതിയ
അമ്മയെ ചേര്‍ത്ത്
പിടിച്ചവന്‍ പറഞ്ഞു..
അവനിയും അമ്മയും
ഒരുപോലെ..
മാതാപിതാക്കളെ
നോക്കാന്‍
സമയമില്ലാത്ത ,
നമ്മള്‍
എങ്ങനെ
മറ്റുള്ളവരുടെ
ദു:ഖമറിയും?
ഓരോരുത്തരും
തങ്ങളുടെ
അച്ഛനമ്മമാരെ
ചേര്‍ത്ത് പിടിച്ചു
പടിയിറങ്ങിയപ്പോള്‍
..
വരുമാനം
നഷ്ടപ്പെട്ട വേദനയില്‍
തലയില്‍ കയ്യും
വച്ചിരുന്നുപോയി
പാവം ഭാരവാഹികള്‍...
No comments:
Post a Comment