തരള മധുരമാ൦
നിൻ സ്വര൦ കേട്ടു ഞാൻ
കാതരം മിഴികൂമ്പി
മയങ്ങിപ്പോയീ ..
നിന്നോർമ്മ പൂക്കുന്ന
മധുര സ്വപ്നങ്ങളിൽ
ഒരുതൂവലായ്ഞാൻ പറന്നനേരം
നീയൊരുതെന്നലായെന്മേനി
പുണരുവാനെൻചാരെവന്നു
നിറഞ്ഞു നിന്നൂ.....
പ്രണയ സരോവര
തീരത്തു നാമൊന്നായ്.
മിഴിയിണമുഗ്ധം
മുകർന്നുനില്ക്കേ,
മനസ്സിൻ കിളിവാതിൽ
തുറന്നുപോയീ,കാറ്റിൽ,
പരിരംഭണമധു
തുളുമ്പിപ്പോയീ......
Monday, August 1, 2016
Subscribe to:
Post Comments (Atom)
മാധവം
മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം മധുരമാം കിളിനാദം പല...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
പ്രണയസ്വപ്നം.
ReplyDeletethanks sudhi
ReplyDelete