എത്ര തിരഞ്ഞിട്ടും
കണ്ടെത്താനാവുന്നില്ല
ചില നല്ലോര്‍മ്മകള്‍.
എങ്കിലും,
ഒരുനിലാപ്പക്ഷിപോലെ
ചിറകടിക്കുന്നു മറക്കാന്‍
ശ്രമിക്കുന്ന കാഴ്ചകള്‍..
അകലങ്ങളിലേക്ക്
വലിച്ചെറിയുന്തോറും
അകതാരിലേക്ക്
ആഴ്ന്നിറങ്ങുന്ന
കൂർത്ത മുനകള്‍
പോലെ ചില ശബ്ദങ്ങള്‍..
കാതോരം
ശ്രവിക്കാന്‍ ആഗ്രഹിച്ചതോ..
ഒരിക്കലും കാതണഞ്ഞില്ല.
കാഴ്ചാസുഖംതേടിയ
മിഴികൾ നോവിന്റെ
ചുടു നിശ്വാസങ്ങളാല്‍
മങ്ങുന്നു..
രാത്രിമഴയില്‍
മുങ്ങിയ സ്വപ്‌നങ്ങള്‍
കടലാഴങ്ങളിലെവിടെയോ
മുങ്ങിത്താണ് പോയോ.. !
മറവിമാത്രം..
നല്ലതിനെ മുക്കിത്താഴ്ത്തുന്ന
തിന്മയെ
തെളിച്ചുനിര്‍ത്തുന്ന
മറവിയെങ്ങും......!
No comments:
Post a Comment