കണ്ണാ എന്നെ
മറന്നുവോ നീ
വിളിച്ചിട്ടും
വിളി കേള്‍ക്കാത്തതെന്തേ..
കനവില്‍ നീ
മാത്രമെന്നു നിനച്ചിട്ടും
മലരായ് കിനാവില്‍ വിരിയാത്തതെന്തേ...
കരയുവാനില്ല കണ്ണുനീരിനിയും
തരുവാനായ് കൈകളിലൊന്നുമില്ല
വിരഹിണിയാം നിന്റെ രാധയെപ്പോല്‍
തേങ്ങുവാന്‍ മാത്രമാണോ ഈ ജന്മം.
പരീക്ഷിച്ചു
മതിയായില്ലേ കണ്ണാ
പരീക്ഷണങ്ങളിനി താങ്ങാന്‍ വയ്യാ
എന്നുടെ
മൂകാനുരാഗം കാണാന്‍
നിന്‍ പുഞ്ചിരി
മിഴികള്‍ക്കാവുന്നില്ലേ...
എങ്കിലും കണ്ണാ നിന്‍ വേണുവിലെ
മധുരഗാനമായ് മാറീടും ഞാന്‍
അലിയാത്ത നിന്നുടെ മനസ്സിനുള്ളിലെ
സ്നേഹരാഗമായ് അലിഞ്ഞു ചേരും ....
കദനങ്ങള്‍ അര്‍ച്ചനാ
പുഷ്പങ്ങളാക്കി
കരചരണങ്ങള്‍
കൂപ്പുന്നുഞാന്‍..
കാളിന്ദിയായി ഒഴുകുമീ
മിഴികള്‍
കാണാതെ
പോകരുതേയെന്‍ മുകില്‍വര്‍ണ്ണാ.
കാർമുകിൽവർണൻ വായിച്ച് അലിഞ്ഞ് പോകുമല്ലോ ചേച്ചീ!!!!!
ReplyDeletealiyatte.. kannan.. sneham sudhi
ReplyDelete