തീരാത്ത,തീരാത്ത
ആശകൾ വിരിയുന്ന
തീരത്തിൻ കഥയൊന്നു
കേൾക്കാൻ,
എന്നോമലാളേ,
വരികയില്ലേ,കാതര
ഞാൻ കാത്തിരിപ്പൂ
(തീരാത്ത...)
ആഴിതൻമേനിയി
ലോടിത്തിമർക്കുന്ന തിര-
കൾക്കു കൂട്ടായി നമ്മൾ
കൈകോർത്തു മനമൊന്നാ-
യാടിത്തിമർക്കുവാ
നെൻമനമെന്നും കൊതിപ്പൂ.
(തീരാത്ത....)
വാനത്തിൻമുറ്റത്തെ നക്ഷത്രക്കുഞ്ഞുങ്ങൾ
പുഞ്ചിരിപ്പൂക്കൾ പൊഴിക്കേ,
ഓരോരോ പൂക്കളും നമ്മുടെ
മേനിയിൽ ചിത്രപദംഗമായ് മാറും.
(തീരാത്ത.....)
Subscribe to:
Post Comments (Atom)
കനൽവഴികൾ
ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
കൊഴിയാറായൊരു പൂവിൻ്റെ സുഗന്ധമാവോളം മുകുർന്നവർ പാതിവഴിയിൽ പുതുവസന്തം തേടി പലവർണ്ണത്തിൽ ഭ്രമിച്ചവർ. നേരമേറെയായി സഖേ, കാത്തിരിക്കാനിനിയാരുമില...
ലളിതമായ മനോഹരകവിത.....
ReplyDeleteനന്മകള് നേരുന്നു.
thanku
Delete!ലഘുവായ ആശകൾ!!
ReplyDeleteഓണാശംസകൾ
ചേച്ചീ !!!!
thanks sudhi
Deleteനല്ല കവിത ,ഇഷ്ടം
ReplyDeletethanks teacher
Delete