എന്തിനെയോ തിരയുന്നു
എവിടെയോ മറയുന്നു
കണ്ടതിനെ മറന്നിട്ട്
കാണാത്തതിനായി ഉഴലുന്നു
കിട്ടിയതു കളഞ്ഞിട്ട്
കിട്ടാത്തതിനായോടുന്നു
മനുഷൃനായി ജനിച്ചിട്ട്
മൃഗമായി ജീവിക്കുന്നു
മദം പൊട്ടിയോടുന്നു
മതത്തിനായി മരിക്കാൻ..
മരണം വരിച്ചാലും
നിണമൊഴുക്കാനെത്തുമാളുകൾ....
ഭരണം പിടിക്കാൻ
രക്തസാക്ഷികൾ വേണം.
ചാവേറുകളായി
പടനയിച്ചവരുടെ
പാവം കുടുംബങ്ങൾ
പട്ടിണിയിലാകുന്നു.
എന്തെന്നറിയാതെ
എന്തിനെന്നറിയാതെ
വിറളിപിടിച്ചോടി
ഹോമിച്ചു തീർക്കുന്നു
വിലപ്പെട്ട ജീവിതം!
സ്വര്ഗ്ഗമീ ഭൂവില്‍
നരകം തീര്‍ക്കുവാന്‍
ഉടലെടുക്കുന്ന നരക-
പിശാചുക്കളെ,
തുരുത്തിയോടിക്കുവാന്‍
ഇനിയൊരവതാരം
പിറവിയെടുക്കുമോ. ?
Thursday, November 3, 2016
Subscribe to:
Post Comments (Atom)
കൊഴിഞ്ഞുവീഴും പൂക്കൾ
പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ കാത്തിരിക്കുന്ന സ്വപ്നത്തേരിൽ ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ മനസ്സാണ് എനിക്കിപ്പോൾ ... ശോഷിച്ചു പോയ എന്റെ മനസ്സിനെ .. ആമോദത്താൽ പരിപോഷിപ്പിച്ചു. ...
-
കൂണുകള്‍ പോലെ മുളയ്ക്കുന്ന ബന്ധങ്ങള്‍ കൂടിവന്നാലതിനു ആയുസ്സ് ഒരുദിനം . പുല്‍നാമ്പു പോലെ കിളിര്‍ക്കുന്ന സൌഹൃദം നല്ലൊരു വേനലില്‍ ...
എല്ലാവർക്കും തിമിരം തന്നെ.
ReplyDelete(ഒരു അക്ഷരത്തെറ്റ്).
This comment has been removed by the author.
ReplyDeletethanks sudhi
ReplyDelete