Monday, November 4, 2013

തിരിച്ചറിവ്



കൂണുകള്‍ പോലെ 
മുളയ്ക്കുന്ന ബന്ധങ്ങള്‍
കൂടിവന്നാലതിനു 

ആയുസ്സ് ഒരുദിനം .
പുല്‍നാമ്പു പോലെ 

കിളിര്‍ക്കുന്ന സൌഹൃദം
നല്ലൊരു വേനലില്‍ 

വാടിപ്പോയീടുന്നു.
മാരിവില്ലിനു 

മനോഹാരിതയേറെ, എങ്കിലും
മാഞ്ഞുപോകുന്നു 

നിമിഷങ്ങള്‍കൊണ്ട് .
മനസ്സിന്റെ പരിശുദ്ധി 

തിരിച്ചറിയാത്തവര്‍
മഴക്കാറു പോലെ 

മാഞ്ഞു പോയീടും .
നല്ല സുഹൃത്തുക്കള്‍ 

തണല്‍മരമാകുമ്പോള്‍
ആത്മശിഖരങ്ങള്‍ വെട്ടുന്നു 

തിന്മ തന്‍ കരങ്ങള്‍.
മഴുവിനേക്കാള്‍ 

മൂര്‍ച്ചയേറിയ നാവുകള്‍
മരണത്തെ പോലെ 

പിന്തുടര്‍ന്നാലും..
ഉദിച്ചുയരും 

അര്‍ക്കനെപ്പൊലെ ,
സത്യവും നന്മയും 

എന്നുമെന്നും ....

2 comments:

  1. നല്ല സുഹൃത്തുക്കൾ തണൽ മരമാകുമ്പോൾ,
    ആല്ത്മശിഖരങ്ങൾ വെട്ടുന്നു തിന്മ തൻ കരങ്ങൾ ...
    മഴുവിനേക്കാൾ മൂർച്ചയേറിയ നാവുകൾ,
    മരണത്തെ പോലെ പിന്തുടർന്നാലും,
    ഉദിച്ചുയരും അർക്കനെപ്പൊലെ ,
    സത്യവും നന്മയും എന്നുമെന്നും

    ....നല്ല വരികള്‍ക്ക് ..നന്ദി ..അനുമോദനങ്ങള്‍ ..

    ReplyDelete
  2. ഹൃദയം നിറഞ്ഞ സന്തോഷം

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...