Friday, November 1, 2013

പ്രണയം




പ്രണയമേ ......
നീ എന്തിനാണ് മനസ്സുകളില്‍
രാഗാര്‍ദ്ര ഭാവം നിറയ്ക്കുന്നത് .
എന്തിനാണ് മനസ്സുകളില്‍
സ്വാർത്ഥത നിറയ്ക്കുന്നത്.
എന്തിനാണ് വിവിധ
വേഷങ്ങള്‍ ആടുന്നത്.
നീ എന്തൊക്കെയായാലും
നിന്നെ എല്ലാരും ഉള്‍ക്കൊള്ളുന്നു .
പ്രത്യക്ഷമായും പരോക്ഷമായും
നിന്നെ താലോലിക്കുന്നു .....
മധുരം കിനിയും നിന്നോര്‍മ്മകള്‍
വിഷാദം വരുത്തും നിന്‍ വിരഹം,
തമ്മിലടുക്കാനും തമ്മിലടിക്കാനും
നീ തന്നെ നീ തന്നെ പ്രണയം ...
പേമാരിയായീ പെയ്യുന്നതും നീ ,
പ്രേമാര്‍ദ്രമായ് അലിയുന്നതും നീ,
കൊടുങ്കാറ്റായിവീശുന്നതും നീ,
കൊലയാളിയായിമാറുന്നതും നീ,
സര്‍വ്വ സുഖത്തിനും സര്‍വ്വ നാശത്തിനും
നീ തന്നെ നീ തന്നെ പ്രണയം ....

2 comments:

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...