Friday, November 1, 2013

ചെകുത്താൻ കയറിയ മനസ്സ്

ദൈവത്തെ കുടിയിറക്കിയ അയാളുടെ മനസ്സിലേക്ക്,
ചെകുത്താന്‍ചേക്കേറി.
ചെകുത്താന്‍ അയാളെയും കൂട്ടി 
മദ്യശാലയിലെത്തി .
കലിയും ലഹരിയും കൂടി 
അയാളെ സ്വാഗതം ചെയ്തു .
സിരകളില്‍ ലഹരി പടര്‍ന്നപ്പോള്‍
ചെകുത്താന്‍, കാമത്തെ കൂട്ടിനു വിളിച്ചു .
അവര്‍,അയാളെയും കൊണ്ട് 
ചുവന്നതെരുവിലെത്തി .
വിവേകം നഷ്ടപെട്ട അയാളെ തേടി 
പുതിയ കൂട്ടുകാരന്‍എത്തി ."എയിഡ്സ്" 
വിട്ടുമാറാത്ത ചുമയും പനിയും കൊണ്ട്,
എല്ലും തോലുമായ അയാളെ വിട്ട് 
ചെകുത്താനും കൂട്ടരും ഓടിപ്പോയീ ...
ആരോരുമില്ലാതെ വേദനയില്‍ പുളഞ്ഞ,
അയാളുടെ മനസ്സ് അറിയാതെ തേങ്ങി..
"ദൈവമേ" ...എന്ന് .

4 comments:

  1. കുറച്ചു വാക്കുകളില്‍ കൂടുതല്‍ വിലപ്പെട്ട സന്ദേശം ..അതിമനോഹരമായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍...

    ReplyDelete
  2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്
    ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...