Tuesday, November 5, 2013

പ്രതീക്ഷ




പ്രതീക്ഷയുടെ കല്പ്പടവുകളില്‍
ഇരുന്നുകൊണ്ട് ഒരുമാത്ര,
പിന്നിലെക്കൊന്നു സഞ്ചരിച്ചു.
ജീവിതസാഗരത്തിന്റെ ,
ചൂഴിയി
ല്‍ പ്പെട്ടിടറിയ നാളുകള്‍

നടുക്കടലില്‍ തുഴ നഷ്ടപ്പെട്ട തോണിപോലെ,
കാറ്റിനൊപ്പം നീന്തിതുടിച്ച ദിനങ്ങള്‍,
ശരിയും തെറ്റും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍,
കൊഴിഞ്ഞ ഇതളുകളും,വിരിഞ്ഞു നില്ക്കുന്ന
പൂക്കളും പോലെ,ഓര്‍മ്മയില്‍
മന്ദസ്മിതം തൂകി കുണുങ്ങി നില്ക്കുന്നു .
ദു:ഖസ്മൃതികള്‍ സടകുടഞ്ഞെഴുന്നേറ്റാലും,
പ്രതീക്ഷയുടെ പൊന്‍ തിരിനാളം,അവയെ
പിന്നാമ്പുറത്തേക്ക്‌ തിരസ്കരിച്ചീ ടുന്നു...
നല്ല ചിന്തകള്‍, നല്ല പ്രവര്‍ത്തികള്‍...
പലവട്ടം ഉള്ളില്‍ ഉരുവിട്ടപ്പോള്‍..
കാല്പാദങ്ങളെ നനച്ചുകൊണ്ട്,
കുഞ്ഞോളങ്ങളും സമ്മതം മൂളി .

2 comments:

  1. ദുഖത്തിന്‍റെ ...ഇരുളില്‍ പ്രതീക്ഷകളുടെ നെയ്‌തിരി വെട്ടം നമ്മേ മുന്നോട്ടു നയിക്കും ...

    നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍ ..!

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...