Tuesday, November 5, 2013

മുത്തശ്ശി




കുട്ടിക്കാലത്ത് അവരെ കാണുമ്പോള്‍
അമ്മയുടെ സാരീതുമ്പിന്റെ ,
പിറകില്‍ ഒളിക്കുമായിരുന്നു ..
നരച്ചമുടിയും കൈയില്‍ വടിയുമായ്,
എപ്പോഴും പിറുപിറുത്തു,
നടക്കുന്ന ഒരു രൂപം ..
പിന്നെ,
എനിക്കു കഥകള്‍പറഞ്ഞു തരുന്ന
മുത്തശ്ശിയായി .. അങ്ങനെ
ആദ്യമായി വാത്സല്യം അറിഞ്ഞു .
ഞാന്‍ വളര്‍ന്നപ്പോള്‍, അവരില്‍
എന്റെ അമ്മയെ കണ്ടു .
നാളെ ഞാന്‍തന്നെ അവരായ് മാറും ..
അപ്പോള്‍ , എന്നെ കാത്തു നില്ക്കുന്നത്,
എന്താവും ??
ഒറ്റപെടലോ .മനോവ്യഥയോ ?
പേരകുട്ടികളുടെ കളി കൊഞ്ചലുക ളോ !!!

2 comments:

  1. വന്നു ചേരുന്ന സത്യം ...!!
    പേരകുട്ടികളുടെ കളിക്കൊഞ്ചലുകള്‍ കേട്ട് കഴിയാന്‍ ഇടയാവട്ടെ ,....നന്നായിട്ടുണ്ട് ..

    ReplyDelete
  2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്
    ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...