Tuesday, November 5, 2013

വിധിയുടെ കളിയാട്ടം




സ്വപ്ന സുഗന്ധമായിരുന്നു അവൾ ...
കൃഷ്ണതുളസിയുടെ,
പരിശുദ്ധിയുണ്ടായിരുന്നു..
പ്രണയത്തിന്റെ,
പനിനീർ പുഷ്പമായിരുന്നു..
സ്നേഹത്തിൻ,
നിറകുടമായിരുന്നു...
സന്ധ്യാ പ്രകാശത്തിന്റെ,
പൊൻവിളക്കായിരുന്നു...
എന്നിട്ടും,
ജീവിതസായാഹ്നത്തിൾ,
വെണ്ണപോലെ ഉരുകി,
തീരനായിരുന്നു വിധി.
ഒട്ടിയ കവിളിലൂടെ,
ഒലിച്ചിറങ്ങിയ..
വിധിയുടെ കളിയാട്ടത്തിന്റെ,
നീർകണങ്ങൾക്ക് ...
ഉപ്പുരസം മാത്രമായിരുന്നില്ല ..
അനുഭവത്തിന്റെ
കയ്പ്പുനീർ കൂടിയായിരുന്നു .

2 comments:

  1. ഒട്ടിയ കവിളിലൂടെ,
    ഒലിച്ചിറങ്ങിയ..
    വിധിയുടെ കളിയാട്ടത്തിന്റെ,
    നീർകണങ്ങൾക്ക് ...
    ഉപ്പുരസം മാത്രമായിരുന്നില്ല ..
    അനുഭവത്തിന്റെ
    കയ്പ്പുനീർ കൂടിയായിരുന്നു ...

    ജീവിത യാഥാര്‍ത്ഥ്യം ഇങ്ങനെയാണ് ...
    വര്‍ണ്ണങ്ങള്‍ വറ്റിവരണ്ടുപോകും...
    മനോഹരങ്ങളായ വരികള്‍ ...അഭിനന്ദനങ്ങള്‍...!!

    ReplyDelete
  2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്
    ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...