അതിഥിമന്ദിരമായിരുന്നൊരുനാളാ വീട്...
രാവോള൦ ചുട്ടു നീറിയടുക്കളയു൦ ..
ആരോരുമറിയാതെ നിറയു൦ മിഴികളെ
അതിഥികളുടെ കളി ചിരിയാൽ മറച്ചു...
യാത്രപോലും ചൊല്ലാതെ പലരു൦ പിരിഞ്ഞു..
ഭള്ളു പറഞ്ഞും പരാതിപ്പെട്ടും
പിന്നെയു൦ ചിലർ കൂടെനടന്നു ...
പാട്ടുപാടി പാട്ടിലാക്കിയു൦
ആട്ടമാടി അരങ്ങു തകർത്തു൦
ജീവിത൦ നാടകക്കളരിയാക്കി
പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും
നാനാതലങ്ങളിൽ പറന്നു പോയി ..
ശാന്തമാണിന്നാകൂട്ടിൽ ...
സായംസന്ധ്യയുടെ ശാന്തതയിൽ
അഗതികൾക്കായാടുക്കളയിൽ
ഒരുക്കുന്നു സ്നേഹത്തിൻ മധുരസദ്യ
Thursday, June 15, 2017
Subscribe to:
Post Comments (Atom)
പറയാൻ മറന്ന വരികൾ
പറയാൻ മറന്ന വരികൾ ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
-
ആരാണ് പ്രിയതോഴി , ഇന്നു നിന്നുള്ളില്‍ സ്നേഹത്തിന് പൂക്കാറ്റായ് തഴുകിതലോടുന്നത് .... കരളി ല്‍ , തംബുരു മീട്ടാന്‍ വന്ന രാവി ല്‍ ശലഭങ...
No comments:
Post a Comment