പകലിന്റെ ചൂടിലും
പുകച്ചുരുളുകളുടെ
കറയിലും മങ്ങിപ്പോകുന്ന
ദിനരാത്രങ്ങള്‍..
തട്ടിയും മുട്ടിയും,
ചുമച്ചും കിതച്ചും
പകലോന്‍റെ മടക്കം..
നടുവുനിവര്‍ക്കാന്‍
തറയില്‍ നിവര്‍ന്നു
കിടക്കുമ്പോള്‍..
പൊടിതട്ടി പൊങ്ങുന്ന
രാവിന്റെ ചുടുനിശ്വാസം..
വിയര്‍പ്പിന്റെ ലഹരിയില്‍
തളര്‍ന്നു മയങ്ങുമ്പോഴേക്കും
വെള്ളിക്കീറുമായി
കോഴിയുടെ കൂവല്‍..
മാറ്റങ്ങളില്ലാത്ത
ജീവിതചര്യകളുമായി
വീടിന്റെ മൂലയില്‍
ഒടുങ്ങിതീരുന്നു പൊടിഞ്ഞു
തുടങ്ങിയ തഴപ്പായകള്‍..!
No comments:
Post a Comment