എന്തിനു നിങ്ങളാ ജീവശയ്യയിൽ
വാരിവിതറിയീ മുൾപ്പൂക്കളെല്ലാം
ശവംതീനിയുറുമ്പിന്റെ മണമല്ലോ
ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

"നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ" ഈയൊരു സത്യം എല്ലാവരുമൊന്ന് ഓർത്തിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
ReplyDeleteബ്ലോഗ് ഇഷ്ടപ്പെട്ടു ചേച്ചി...ഫോളോ ചെയ്യുന്നു.
സന്തോഷം 🌹
ReplyDelete