Sunday, June 1, 2025

മനസ്സുരുക്കങ്ങൾ

 മനസ്സുരുക്കങ്ങൾ 

*******************

വരണ്ട മിഴികളിലെ

കടലാഴങ്ങളിൽ,

മരിച്ചുപോയ ചിന്തകളിൽ

സായാഹ്നസൂര്യന്റെ 

കുങ്കുമച്ചാലുകൾ..


ഇകഴ്ത്തുമ്പോളിടറിവീഴും

മിഴിനീർത്തുള്ളികൾ തുടയ്ക്കുവാൻ

ഇമ്പമോടൊരു വിരൽത്തുമ്പുപോലും

ഇതുവരെയാരെയും

തഴുകിയെത്തിയിട്ടേയില്ല!....


മറച്ചുവെച്ച നീൾമിഴികളിൽ

ഒഴുകിയിറങ്ങിയ നൊമ്പരപ്പാടുകളിൽ

തോറ്റം പാടുന്ന നിഴൽകാറ്റിലെങ്ങും

ആടിയുലയുന്ന  ജീവിതങ്ങൾ.....


അഴൽക്കാറ്റിലും 

ആടിയുലയാത്ത മനസ്സിൽ

ആരൊക്കെയോ കോരിയിട്ട 

കനലുകളാളിക്കത്തിക്കുന്നവർ

സ്നേഹരാഹിത്യത്തിന്റെ 

തീരാദുഃഖങ്ങളറിയുന്നേയില്ല!...


സ്വാർത്ഥതയുടെയും 

അഹങ്കാരത്തിന്റെയും

പേക്കൂത്തുകൾക്കടിമയായവർ

ഒരുകൂട്ടിയ പൊട്ടിത്തിളപ്പിൽ

വെന്തുപോകുന്നവരുടെ ജീവിതം 

മനസ്സിന്റെയേടുകളിൽ  മാത്രം.!

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...