മരണത്തെ പ്രണയിക്കുന്നവർ
********************************
എല്ലാവരുമുണ്ടായിട്ടും
ഏകയായിപ്പോകുന്നൊരാൾ
ഒരിക്കലെങ്കിലും മരണത്തെ
പ്രണയിച്ചിരിക്കാം..
സ്വന്തമെന്നു കരുതി ചേർത്തുപിടിച്ചിട്ടും
അതൊരു മിഥ്യാധാരണയെന്നറിയുമ്പോൾ
ഒരു നിമിഷമെങ്കിലും
മനസ്സു ചഞ്ചലപ്പെട്ടേയ്ക്കാം.
പ്രാണൻപോലെ കൊണ്ടു നടന്നവർ
പ്രാണനെടുക്കുമെന്ന് തോന്നുന്നനിമിഷം
അതിലും ഭേദം മരണവേദനയാണെന്ന്
തോന്നാതിരിയ്ക്കില്ലല്ലോ?...
സ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞു
മറ്റുള്ളവരുടെ മുന്നിൽ
കോമാളിയാകേണ്ടി വരുമ്പോൾ,
അറിയാതെങ്കിലും ചിന്തിച്ചിരിക്കാം മരണമെത്ര സുഖമെന്ന്!......
ആത്മാഭിമാനം വ്രണപ്പെട്ടൊരാളുടെ
ഹൃദയമറിയാതെ
ഒരിയ്ക്കലെങ്കിലും ആശിച്ചിരിക്കാം മരണത്തെ പ്രണയിനിയായ്!
എങ്കിലും,
ആത്മവിശ്വാസത്തിന്റെ കൈപിടിച്ച്
കരകേറ്റുന്നതിനുവേണ്ടി
സ്നേഹസാന്ത്വനത്തിന്റെ തോണിയുമായി
മറുകരയെത്തിക്കാൻ
അദൃശ്യനായെങ്കിലുമൊരാൾ പങ്കായവുമായെത്തിയാൽ..
അവിടെ പുതിയൊരു ജനനമുടലെടുക്കാം.
കരുത്തിന്റെ, വിജയത്തിന്റെ പുതുപ്പിറവി..!
- ശ്രീരേഖ. എസ്
No comments:
Post a Comment