Sunday, June 1, 2025

മൗനനൊമ്പരങ്ങൾ

 മൗനനൊമ്പരങ്ങൾ

*********************

ആത്മാവിൽ ഇടറിപ്പിടഞ്ഞുവീഴുന്ന

വാക്കുകൾക്കെന്നും 

മൗനനൊമ്പരത്തിൻ്റെ ഈണമായിരുന്നു.


ഓരോ നിമിഷവും 

നിറമിഴിയിൽ ഘനീഭവിച്ചുകൊണ്ടിരുന്നത്

ദുഃഖവും വേദനയും മാത്രം..


വെറുമൊരു പാഴ്കിനാവിന്റെ 

കഥകൾ പുലമ്പുന്ന ഭ്രാന്തായിരുന്നു

ഓരോ നിശ്വാസത്തിലും,

മിഴികളിൽ പെയ്തിരുന്നതോ

ഇന്നലെകളിലെ ജല്പനങ്ങളും!


നരച്ച സ്വപ്നങ്ങളിൽ 

നിന്നുയിർത്തെഴുന്നേറ്റ

ബന്ധങ്ങളുടെ 

കൂർത്ത മുളളുകൾ വാഗ്ശരങ്ങളായി 

ഈ നിശബ്ദതയിൽ

നെഞ്ചിൽ ഭാരമാവുന്നു.


കറുത്തിരുണ്ട രജനികളിൽ 

കാറ്റുപിടിക്കുന്ന നിനവുകളിൽ 

പലപ്പോഴും 

സ്വയം നഷ്ടപ്പെടുന്നതുപോലെ..



ശ്രീ…©🖋️

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...