കാലത്തിന്റെ ഒളിച്ചോട്ടത്തിൽ
തട്ടിയും മുട്ടിയും കലപില കൂട്ടുന്ന ഓർമ്മക്കൂടുകൾ...!
പെരുമഴയിൽ നിന്നും ഓടിക്കയറിയ
കുടിലിനുള്ളിൽ കൂട്ടിനെത്തിയ
ചെറുകാറ്റ്...!
ആത്മാവിനു സാന്ത്വനമേകാൻ
തൊട്ടുതലോടിയെത്തിയ
മൊഴികളിൽ കണ്ട സ്വപ്‌നങ്ങൾ..,!
പൊളിഞ്ഞു വീഴുന്ന ഓർമ്മകളിൽ
പിടയുന്ന ചിന്തകൾ വെളിച്ചം തേടി
അലയുമ്പോൾ...
സ്നേഹരാഹിത്യത്തിന്റെ കട്ടിക്കരിമ്പടം
വീഴ്ത്തുന്ന കരിനിഴലിൽ മൂടപ്പെടുന്ന
യഥാർത്ഥ്യങ്ങൾ..!
സൗഹൃദത്തിന്റെ നൈർമ്മല്യം
തിരിച്ചറിയാത്തവരുടെ കരാള-
ഹസ്തങ്ങളിൽ വീണുപൊലിയുന്ന
ഈയൽജന്മങ്ങൾ..!!
തിരിച്ചറിവില്ലായ്മയുടെ നിഴലാട്ടത്തിൽ
വീണ് പിടയുമ്പോൾ
നഷ്ടങ്ങളുടെ ഇഴച്ചിലുകളിൽ
വിധിയെന്ന ആശ്വാസം ബാക്കി..!
No comments:
Post a Comment