Sunday, August 10, 2014

കല്ലറയില്‍ നിന്നൊരു ആത്മാവ്

കണ്ണീരും പൂക്കളുമില്ലാതെ  
എന്റെ ഒന്നാം ചരമ വാര്‍ഷികം.
മത്സരിച്ചോടി കുറെ 
മാധ്യമ തമ്പുരാക്കള്‍
കിട്ടിയ വാര്‍ത്തയെ 
അപ്പാടെ വിഴുങ്ങുവാന്‍ 
നേരും നെറിയും എന്തെന്നറിയാതെ 
ആഘോഷമാക്കിയെന്‍
അന്ത്യ യാത്ര ...
പുതിയ ഇരയെ കിട്ടിയപ്പോള്‍ 
തഴഞ്ഞു തമ്പ്രാക്കളെന്‍ വാര്‍ത്തയെയും 
കീറിമുറിച്ച  ശരീരത്തിലും 
കേറി നീരങ്ങുന്നു 
സദാചാര പോലീസുകാര്‍ 
ഉറക്കം നഷ്ടപ്പെട്ട ചില 
പകല്‍  മാന്യന്മാര്‍  
ദുര്മാന്ത്രവാദികളെ
കൂട്ടുപിടിക്കുന്നു.
രാവിന്റെ ഏകാന്തതയില്‍ 
പാത്തും പതുങ്ങിയും 
എന്‍ കല്ലറയ്ക്ക് മുന്നില്‍ 
ആഭിചാര ക്രിയയുടെ
താലമൊരുക്കുന്നു
ചുംബനം കൊണ്ടെന്റെ 
മേനിയലങ്കരിച്ചവര്‍ 
ആണികള്‍ കൊണ്ടിന്നു
അഭിഷേകം നടത്തുന്നു.
എന്റെ ശവമഞ്ചത്തില്‍
എത്ര ക്രിയകള്‍ ചെയ്താലും 
എന്നിലെ അഗ്നിയില്‍ 
വെണ്ണീറാകും ദുഷ്ടജന്മങ്ങള്‍.
ഒരിക്കലും ഉണരാത്ത 
നിദ്രയെ പുല്‍കി 
കാമാന്ധന്‍മാരുടെ 
സ്പര്‍ശനമേല്‍ക്കാത്ത ലോകത്തേക്ക് 
മണ്ണിനെ പ്രണയിച്ചുറങ്ങട്ടെ ഇനി  ഞാന്‍





























































































































2 comments:

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...