Saturday, August 9, 2014

കുറും കവിതകള്‍

മുളംതണ്ടുകളുടെ സംഗീതത്തില്‍ 
ലയിച്ചിരിക്കുന്ന ഇണക്കിളികള്‍ .

നൃത്തം വയ്ക്കുന്നു മഴത്തുള്ളികള്

ഏകാന്തതയുടെ തീരത്തെ
സ്വപ്ന തോണി .
ജാലകവാതിലിലൊരു പക്ഷി


കണ്ടതും കേട്ടതുമായ് 
തൊഴിലില്ലാ കമ്പനി
അപവാദ വ്യവസായം


കൂടൊഴിഞ്ഞ ചില്ല നോക്കി 
തേങ്ങുന്നൊരു കിളി .
പൊട്ടിപ്പോയ തംബുരു


എന്നെ കാണുമ്പോള്‍ നീ 
എന്തിനിത്ര വാചാലയാകുന്നു.
നദിയോട് തോണി


എത്ര മണമുള്ള പൂവെങ്കിലും 
ഇതള്‍ കൊഴിഞ്ഞാല്‍ ,
ചവറ്റു കൊട്ടയില്‍


തമ്മിലടിക്കുന്ന 
മേഘക്കുടങ്ങള്‍ .
തലപൊക്കുന്നു വെള്ളകുടകള്‍


വിങ്ങുന്ന ഹൃദയം 
കരയില്ലെന്ന് കണ്ണ്
ചിരിക്കുന്ന മുഖം


മഴയത്ത് ചാടുന്ന കുട്ടികള്‍ക്ക് 
പുത്തനുടുപ്പിട്ട സന്തോഷം.
അമ്മ മനസ്സില്‍ കാര്‍മേഘം


അമ്മയെ കരയിക്കും മക്കളേ
നിങ്ങളെ ഞാനും കരയിക്കും.
കോപിഷ്ടയായി പേമാരി


ത്രിസന്ധ്യാവേളയില്‍ 
വിറയാര്‍ന്ന ശബ്ദം.
കത്തുന്ന നിലവിളക്ക്


എത്ര കരയിച്ചാലും
നീയില്ലാതെ ഞാനില്ല
അടുക്കളയുടെ തേങ്ങല്‍


എന്റെ മേല്‍ പടം വരയ്ക്കുന്ന നിങ്ങള്‍ 
എന്റെ നിറവും മാറ്റുമോ? 
വിഷണ്ണയായി പുളിയിലക്കര മുണ്ട്


പിണങ്ങി നില്‍ക്കുന്നു 
കര്‍ക്കിടകം.
കസവു ചേലയുമായ്‌ ചിങ്ങം


അതിര്‍വരമ്പ് കെട്ടിയിട്ടും
പടര്‍ന്നു കയറുന്നു 
മനസ്സിലൊരു മുള്‍ചെടി


കാത്തുവച്ച സ്വപ്നങ്ങള്‍
ഒഴുകി നടക്കുന്നു. 
ദുരിതാശ്വാസ ക്യാമ്പ്‌


ഹൃദയാകാശത്തില്‍ 
കുഞ്ഞുനക്ഷത്രം.
ഓടക്കുഴല്‍ നാദം


ആടിതിമിര്‍ക്കുന്ന
പെരുമഴയിലും 
ചുട്ടുപൊള്ളുന്ന മനസ്സുകള്‍


കരിമ്പ്‌ തോട്ടത്തിലെ
കരിവീരന്‍
കൌമാരവികൃതികള്‍


പൂത്തു നില്‍ക്കുമീ 
സൌഹൃദ പാടത്ത്
നെല്ലെത്ര , പതിരെത്ര ?


നിഗൂഡ രഹസ്യങ്ങളുടെ 
കലവറ 
മനുഷ്യ മനസ്സ്


ഭൂതകാലത്തിന്റെ 
വസന്തമൊരുക്കി 
വരുമോ ഒരു പൂക്കാലം


മത്സരിച്ചു പൂക്കുന്നു 
മുക്കുറ്റിയും തുമ്പയും
ചിങ്ങപെണ്ണിനെ വരവേല്‍ക്കാന്‍


വിഷാദരാഗം മൂളി 
ജീവിതപഥം
തരിശു നിലങ്ങള്‍


മെഴുകുതുള്ളിപോലെ
ചില ജന്മങ്ങള്‍ 
കൊഴിയാറായ ഇല


വേടന്റെ വലയെന്നറിയാതെ
അരിമണി കൊത്തുന്ന 
കുഞ്ഞരിപ്രാവുകള്‍


സ്വപ്നവലയില്‍ 
കുരുങ്ങി കിടക്കുന്നു 
മക്കളുടെ ഭാവി


വയല്‍ വരമ്പില്‍ 
കാത്തിരിക്കുന്ന കിളികള്‍ .
നഷ്ട സ്വപ്‌നങ്ങള്‍













































































































No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...