Saturday, September 4, 2021

മാനസവീണ

 മധുരമാമൊരു രാഗത്തിനീണമായ്

എൻ മാനസവീണ തംബുരു മീട്ടി

ഹൃദയതാളമൊഴുകിയെത്തിയാ

പ്രണയവരികളിൽ തുടിച്ചു നിൽപ്പൂ..


പരിഭവപ്പുഴയായി ചിണുങ്ങിയപ്പോൾ

പതിനേഴിന്നഴകിലെ നിലാവൊളിയായി

മാനസച്ചെപ്പിലെ മഞ്ചാടിമണികൾ പോൽ

പാദസരകിലുക്കമെന്നകം കവർന്നു..


ദൂതുമായ് വന്നൊരു മന്ദസമീരന്റെ

പുലർകാലത്തലോടലിൽ കുന്തളമിളകി

ചന്ദനഗന്ധത്തിൽ നിർമാല്യം തൊഴുതവൾ

എന്നുമെൻ ജീവനിലനുരാഗമായ്.

2 comments:

  1. അതിമനോഹരമായ വരികൾ..... ഇനിയും എഴുതുക 👏👏👏👏👏👏

    ReplyDelete

ദുരിതപർവ്വം

 ദുരിതപർവ്വം .................................... കാലത്തിന്റെ ചിറകടിയൊച്ചയിൽ അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ, വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦...