ദേവീഗീതം
........................
വീണാവാണീ ദേവീ സരസ്വതീ
അമ്മേ മൂകാ൦ബികേ ഭഗവതീ,
മധുരഭാഷിണീ, കാവ്യസംഗീതികേ,
നിൻ രൂപമെന്നിൽ തെളിയേണമേ!
നാവിലെന്നും നല്ലവാക്കായ് വരേണമേ,
നയനങ്ങളിൽ നൽ കടാക്ഷമായീടണേ
മായാമോഹങ്ങളൊക്കെയും നീക്കണേ
നിൻ രൂപമെന്നിലെന്നും തെളിയേണമേ!
അഭയമേകണേ അംബുജലോചനേ
ഹൃദയത്തിലുണരണേ നിൻ തിരുനാമം!
നേർവഴി കാട്ടണേ ജഗദ൦ബികേ നീ,
നന്മയായെന്നിലെന്നും തെളിയേണമേ!
അവിവേകിയായ് ഞാൻചെയ്തകുറ്റങ്ങള്‍
കണ്ണീരാല്‍ നിന്‍ പാദത്തിലര്‍പ്പിക്കാം,
അമ്മേ, മൂകാ൦ബികേയവ മാപ്പാക്കി
അടിയനിൽ കരുണാകടാക്ഷമേകണേ!
സൗപര്‍ണ്ണികയിൽ മുങ്ങിനിവരുമ്പോള്‍
സര്‍വ്വപാപങ്ങളും പൊറുക്കണേയമ്മേ
സകലകലാവിലസിതേ വിദ്യാദേവതേ
എന്നില്‍ നിറയണേ അമ്മതന്‍ ചൈതന്യം!
No comments:
Post a Comment