മണ്ണിൽ മനുഷ്യനായ് പിറന്നോരു നമുക്ക്
കാരുണ്യമെപ്പൊഴും കൂടെ വേണം.
അലിവേറുമുള്ളിലേ നിറവുണ്ടാകൂ
അക്കാര്യം നമ്മളറിഞ്ഞീടേണം.
എളുതല്ലയൊട്ടുമേ കണ്ടുകിട്ടാനിന്നു
ദയയോലും മാനവമാനസങ്ങൾ.
പുറമേ നടിച്ചീടും മോടികളല്ലാതെ,
ആത്മാർത്ഥതയെങ്ങും കാണാനില്ല.
നെഞ്ചുപൊട്ടും രോദനങ്ങൾ നാം കേൾക്കണം
അനാഥർതൻ കദനത്തിന്നാഴങ്ങൾ തേടണം
ചേർത്തുപിടിക്കണം, താങ്ങായി നിൽക്കണം
ജീവജാലങ്ങളെ ദയയോടെ കാക്കണം.
വളരെ പ്രസക്തമായ ആശയങ്ങൾ. അതിമനോഹരം 👏👏
ReplyDeleteവായനക്കും അഭിപ്രായത്തിനും സ്നേഹം
ReplyDelete🌹🙏