Tuesday, October 26, 2021

ദയ

മണ്ണിൽ മനുഷ്യനായ്  പിറന്നോരു നമുക്ക്‌

കാരുണ്യമെപ്പൊഴും കൂടെ വേണം.

അലിവേറുമുള്ളിലേ നിറവുണ്ടാകൂ

അക്കാര്യം നമ്മളറിഞ്ഞീടേണം.


എളുതല്ലയൊട്ടുമേ കണ്ടുകിട്ടാനിന്നു

ദയയോലും മാനവമാനസങ്ങൾ.

പുറമേ നടിച്ചീടും മോടികളല്ലാതെ, 

ആത്മാർത്ഥതയെങ്ങും കാണാനില്ല.


നെഞ്ചുപൊട്ടും രോദനങ്ങൾ നാം കേൾക്കണം 

അനാഥർതൻ കദനത്തിന്നാഴങ്ങൾ തേടണം

ചേർത്തുപിടിക്കണം, താങ്ങായി നിൽക്കണം

ജീവജാലങ്ങളെ ദയയോടെ കാക്കണം.

2 comments:

  1. വളരെ പ്രസക്തമായ ആശയങ്ങൾ. അതിമനോഹരം 👏👏

    ReplyDelete
  2. വായനക്കും അഭിപ്രായത്തിനും സ്നേഹം
    🌹🙏

    ReplyDelete

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...