ഗുരുവായൂരപ്പനെ
കണ്ടുതോഴുതപ്പോള്‍
തെളിഞ്ഞത് നിന്‍ പ്രിയ രൂപം ..
ഭഗവാന് സമര്‍പ്പിച്ച
നിലവിളക്കിന്‍ പ്രഭയില്‍
വിരിഞ്ഞത് നിന്‍ മിഴിപ്പൂക്കള്‍..
അന്ന് നീ ചൊല്ലിയ
പരിഭവ പിണക്കങ്ങള്‍
അര്‍പ്പിച്ചു കണ്ണന്
കാണിക്കയായ്..
നടതൊഴുതു തിരികെ
ഇറങ്ങിയപ്പോള്‍ കണ്ടു
എന്നില്‍ നിറഞ്ഞ
നിന്‍ മോഹനരൂപം.
കാര്‍മുകില്‍വര്‍ണ്ണന്റെ
വിഷുക്കൈനീട്ടമായ്
മാനസക്ഷേത്രത്തില്‍
പ്രതിഷ്ടിച്ചപ്പോള്‍,
പൂത്തുനില്‍ക്കും
കണിക്കൊന്നയിലിരുന്നൊരു
വിഷുപക്ഷിയുടെ മധുരഗാനം..
No comments:
Post a Comment