കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലില്‍
ചുംബിച്ചുറങ്ങുന്ന തുളസി ക്കതിര്‍ .
ഗഗന നീലിമയില്‍ നോക്കി നില്‍ക്കെ
പിടയുന്നു നിന്നുടെ കരിമിഴികള്‍ ..
കതിരോന്റെ കിരണങ്ങളെല്ക്കുമ്പോലെ
തിളങ്ങുന്നു നിന്റെ കവിളിണകള്‍.
അധരത്തില്‍ അലിയുന്ന
കുസൃതി പുഞ്ചിരിയില്‍ ,
വിരിയുന്നു നാണത്തിന്‍പൂക്കള്‍.
കൊഴിയുന്ന ഇതളുകള്‍
പെറുക്കിയെടുത്തെന്റെ,
ഹൃദയത്തില്‍ കൊരുത്തൊരു
പ്രണയഹാരം ...
കണ്ണുകള്‍കൊണ്ട് കവിതയെഴുതിയ
നിന്‍ ഉടലഴകില്‍ ചാര്തീടുമ്പോള്‍ ,
ഉദിച്ചുയരുന്ന സൂര്യനെ പോലെ
ജ്വലിച്ചു നില്‍ക്കുന്നെന്‍ സ്വപ്നറാണി.
ചുംബിച്ചുറങ്ങുന്ന തുളസി ക്കതിര്‍ .
ഗഗന നീലിമയില്‍ നോക്കി നില്‍ക്കെ
പിടയുന്നു നിന്നുടെ കരിമിഴികള്‍ ..
കതിരോന്റെ കിരണങ്ങളെല്ക്കുമ്പോലെ
തിളങ്ങുന്നു നിന്റെ കവിളിണകള്‍.
അധരത്തില്‍ അലിയുന്ന
കുസൃതി പുഞ്ചിരിയില്‍ ,
വിരിയുന്നു നാണത്തിന്‍പൂക്കള്‍.
കൊഴിയുന്ന ഇതളുകള്‍
പെറുക്കിയെടുത്തെന്റെ,
ഹൃദയത്തില്‍ കൊരുത്തൊരു
പ്രണയഹാരം ...
കണ്ണുകള്‍കൊണ്ട് കവിതയെഴുതിയ
നിന്‍ ഉടലഴകില്‍ ചാര്തീടുമ്പോള്‍ ,
ഉദിച്ചുയരുന്ന സൂര്യനെ പോലെ
ജ്വലിച്ചു നില്‍ക്കുന്നെന്‍ സ്വപ്നറാണി.
Thank uuuuu super kavithaaaaa
ReplyDeletetanq..biju
ReplyDelete