Thursday, March 17, 2016

വികസനമോ?

തെരഞ്ഞെടുപ്പടുക്കുന്നു;
കൂപ്പിയ കൈകൾ ഉമ്മറമുറ്റത്ത്,
നാടോ കുപ്പത്തൊട്ടി,
പുഴകൾ വറ്റിവരണ്ടു,
പുഴയോരത്തിനും 
ദാഹമകറ്റാൻ കുപ്പിവെള്ളം..
വലിച്ചെറിയും
പ്ലാസ്റ്റിക് മാലിന്യങ്ങൾ,
കുന്നായ് കിടപ്പൂ നാടുനീളെ..
വികസനം,വികസനം...
ആരാണു വികസിക്കുന്നത്.....?
നാമോ,അവരോ,
അഴിമതിയിൽ കുളിച്ച്
മതിവരാത്തവർ......
കള്ളപ്പണത്താൽ
ജീവിതം ആർഭാടമാക്കുവോർ..
പൊതുജനമാം കഴുത
എല്ലാം സഹിച്ചങ്ങനെ...

2 comments:

  1. അഴിമതിയിൽ കുളിച്ച നേതാക്കൾ സ്വയം വികസിക്കട്ടെ...

    ആശംസകൾ രേഖച്ചേച്ചീ!!!!!!!

    ReplyDelete

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...