കളിവീടുണ്ടാക്കി
കളിച്ചൊരു കാലത്ത്
കവിളില്‍ നുള്ളിയ
നേരത്തൊരു ദിനം
കളിവാക്കുകള്‍
ചൊല്ലി നോവിച്ചു നീ,
കരയിച്ചതിന്നും ഓര്‍ക്കുന്നുണ്ടോ..സഖേ.
മണ്ണപ്പമുണ്ടാക്കി
ഉണ്ണാന്‍ വിളിക്കുമ്പോള്‍
മക്കളുറങ്ങിയോ പെണ്ണേന്നു
ചോദിച്ച്
മനമതില്‍ കുഞ്ഞു
സ്വപ്നങ്ങള്‍ തീര്‍ത്ത
മാനസനാഥാ..മറയുവതെവിടെ
നീ..
നീഹാരതുള്ളികള്‍
കണ്ണിലെഴുതിച്ചു
നീയെനിക്കേകിയ
കുഞ്ഞു മധുരങ്ങള്‍
നിത്യകാമുകനെപ്പോലെ,
ചില നേരത്ത്
നിശബ്ദമായി
വന്നോരം ചേര്‍ന്നു നില്‍ക്കുന്നു
താഴിട്ടു
പൂട്ടാത്ത മനസ്സിന്റെ ഉള്ളറയില്‍
താഴ്വാര
പൂക്കളുടെ പരിമളം പോല്‍
തങ്ങി നില്‍ക്കുന്നു
നിന്നോര്‍മ്മകളെങ്കിലും
തള്ളി മാറ്റുന്നു
കാലത്തിന്‍ വേരുകള്‍.
കാവിലെ കല്‍വിളക്കിന്‍
വെട്ടത്തില്‍
കാലങ്ങള്‍ മുന്നേ
കണ്ടൊരു നിന്‍ മുഖം
കാണും
വഴികളിലൊക്കെ ഞാന്‍ തേടുന്നു
കളിക്കൂട്ടുകാരാ ,എവിടെ മറഞ്ഞു നീ?
No comments:
Post a Comment