Monday, March 21, 2016

കറുത്ത പ്രണയം

ആരു൦ പ്രണയിക്കാത്ത
ഒരാളെ പ്രണയിക്കണ൦ ..
അയാളുടെ കറുത്ത കരങ്ങളിൽ 
കിടന്ന് ,വേദനയുടെ 
മുള്ളാണി എൻെറനെഞ്ചിൽ
തറച്ചവരെ നോക്കി കൈവീശി
വിഷപ്പുകകൾ വകഞ്ഞുമാറ്റി
ദേവദാരു മരങ്ങൾക്കിടയിലൂടെ
വാനമ്പാടിയായി പറക്കണം..
അതെ,
അവനെ-കറുത്ത മുഖക്കാരനെ-
പ്രണയിച്ചു
നിത്യനിദ്രയിൽ
ശാന്തി കൊള്ളണം;
എല്ലാ൦ മറന്നൊന്നുറങ്ങണ൦.

4 comments:

  1. ആരും പ്രണയിക്കാത്ത ഒരാളോ????

    ReplyDelete
  2. പ്രണയിച്ചു നോക്കൂ...നന്ദി

    ReplyDelete

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...