Thursday, February 23, 2017

നോവു പൂക്കുമീലോകം!

അഴല്‍ക്കടലില്‍ അലയടിക്കും
തിരമാലപോലെ മനസ്സ്..
അടര്‍ന്നു പോകാനാവാതെ
അവനിയിലൊരുവൾ ഞാനും ..

അനുഭവത്തിന്‍ ചൂളയില്‍
നീറി നീറി വെന്തുരുകി
കഠിനമാക്കിയ മനസ്സുമായി
കാലങ്ങളിനിയും താണ്ടുവാന്‍
നിഴലുപോലെ പിന്തുടരും
ഓര്‍മ്മകള്‍ക്കൊരു ചിതയൊരുക്കി,
കടലമ്മയുടെ മാറിലേക്ക്‌
ചിതാഭസ്മമായി ലയിക്കണം ..

ദംഷ്ട്ര കാട്ടി കലിതുള്ളുന്ന
നരഭോജികളുടെ നാടല്ലാതെ,
മനുഷ്യത്വം മരവിക്കാത്ത
നന്മ പൂക്കും ദിനങ്ങള്‍ക്കായി..
നോവു പൂക്കുമീ ലോകത്തു
നിന്നും മോചനം നേടുവാന്‍ ..
വ്യര്ത്ഥമാക്കി കളയുവാന്‍
നേരമില്ലൊട്ടിനി കൂട്ടരേ.
സധൈര്യം കൈ കോർക്കാം
നമ്മള്‍ക്കൊന്നിച്ചു മുന്നേറാം

5 comments:

  1. അനുഭവത്തിന്റെ ചൂളയിൽ......എന്ന് തുടങ്ങുന്ന ഭാഗം മനോഹരം

    ReplyDelete
  2. അനുഭവത്തിന്റെ ചൂളയിൽ......എന്ന് തുടങ്ങുന്ന ഭാഗം മനോഹരം

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...