Wednesday, February 8, 2017

കണ്ണന്റെ രൂപം

ഉരുകുന്ന 
മാനസത്തേങ്ങലിനപ്പുറം 
വിടരുന്ന 
കദനപൂവിതളിലായ്
തെളിയുന്നുണ്ടെപ്പോഴും 
നിൻരൂപം കണ്ണാ...

കര്‍പ്പൂരധൂമങ്ങള്‍ 
കണ്ണുകൾ ചുംബിയ്‌ക്കെ 
നിറയുന്ന മിഴികളാൽ 
കാണുന്നു ഞാനെപ്പോഴും
നിൻ മോഹനരൂപം കണ്ണാ...

വിളിക്കാതെയെത്തുന്ന 
അഴലിൻ നടുവിലായ്
വിളിപ്പാടകലെ 
നീയുണ്ടെന്നറിയുമ്പോൾ
ഞാൻ നീട്ടി വിളിപ്പൂ ....
നിൻ നാമം കൃഷ്ണാ..

പാണികള്‍ കൂപ്പി 
ഞാൻ തൊഴുതു നിൽക്കെ ,
പാഴ്ചിന്തകള്‍ 
ഉള്ളില്‍ നിറയാതെ
കാക്കണേ... 
എന്നെ നീയെന്നെന്നും കണ്ണാ..

5 comments:

  1. കൃഷ്ണഭക്ത ആണല്ലേ??നല്ല കവിത!!

    ReplyDelete
  2. നല്ല കവിത.
    ചിലയിടങ്ങളിൽ വാക്കുകളിൽ തട്ടി വായന മുടന്തുന്നു.

    ReplyDelete
  3. ഭക്തി സാന്ദ്രം

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...