Wednesday, March 15, 2017

ചെറു കവിത

കണ്ടു മറന്നോരാ രൂപമെൻ മനതാരിൽ ഓർമ്മതൻ പരിമള൦ വീശിവന്നു . ഇന്നലെ പെയ്ത നിലാമഴയിൽ കുളിർതെന്നലായിത്തഴുകിനിന്നു.
രാവിനെ പ്രണയിക്കു൦ നിശാഗന്ധി പോൽ .. തരളിതയായി പൂത്തുലഞ്ഞു കുങ്കുമശോണിമ കപോലങ്ങളിൽ പടർന്നു ലജ്ജാവിവശയായ് മന൦ കവർന്നു . ജാലക വാതിലിൽ ഉദയ കിരണങ്ങൾ വെള്ളിവെളിച്ചം വീശിയപ്പോൾ ... പുലർകാലസ്വപ്നം തന്നാലസ്യത്തിലു൦ പുത്തനുണർവ്വേകിച്ചിരിച്ചു നിന്നൂ.

2 comments:

  1. ഫലിച്ച സ്വപ്നമാണോ ചേച്ചീ???

    ReplyDelete
  2. ഹഹഹ... ആര്‍ക്കെങ്കിലുമൊക്കെ ഫലിക്കട്ടെ. സുധി

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...