സുന്ദര സ്വപ്നങ്ങള്‍
മഷിയെഴുതും മിഴികളില്‍
പ്രണയാര്‍ദ്രഭാവങ്ങള്‍
തത്തിക്കളിക്കുമ്പോള്‍
അകലെ നിന്നൊഴുകി വരുന്നിതാ
വിരഹഗാനത്തിന്
ഈരടികള്‍....
പാറി വരുന്നൊരു
പാതിരാക്കാറ്റില്‍
പാതിയലിഞ്ഞോരാ
പല്ലവിയില്‍..
കൂമ്പിയടഞ്ഞ
മിഴിയിളക്കങ്ങളില്
പ്രേയസിതന് രൂപം
നര്ത്തനമാടുന്നു..
വിതുമ്പി നില്ക്കുന്ന
വിരഹകാവ്യങ്ങള്‍
പിറവിയെടുക്കുന്നു
തൂലികതുമ്പിലും....
അനുസരണയില്ലാതെ
തുളുമ്പും മിഴികള്‍
തടുക്കുവാനാവാതെ
കടലാസില്‍ പരക്കുന്നു..
ദൂരെയിരുന്നായിണക്കിളി മൂളുന്നു
നിദ്രയെ പുല്കുവാൻ
പ്രേമഗാനം.....
പൂര്‍ത്തീകരിക്കാത്ത
സ്വപ്നങ്ങളുമായി
നാളെകള്‍ക്കായി
കാത്തിരിപ്പൂ..
Wednesday, March 29, 2017
Subscribe to:
Post Comments (Atom)
മാധവം
മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം മധുരമാം കിളിനാദം പല...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...
No comments:
Post a Comment