പറയുവാനേറെയുണ്ടാ കളിമുറ്റത്തു
പഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നു
പുതുമ മാറാതെ ഓര്‍മ്മയെപ്പുല്കും
ഹൃദയകോവിലിലെന്നുമെൻ അച്ഛന്റെരൂപം.
തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെ
കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍
കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍
ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍.
നോവുകളാലുള്ളം വെന്തുരുകും നേരം
പുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെ
ഉപമിക്കാന്‍ വാക്കുകളില്ലല്ലോ!
എന്റെയീ ജീവിതപുസ്തക താളിലും.
വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞു
കാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്ന
മാനസകോവിലിലെ നിത്യപ്രതിഷ്ഠയായി
കാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ .
കാലത്തിന്‍ പടവുകളേറെ താണ്ടിയാലും
താതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെ
ചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസം
വാടാതെ, കൊഴിയാതെ, തളരാതെ നില്പ്പൂ
Wednesday, December 14, 2016
Saturday, December 10, 2016
തുലാഭാരം
ഹൃദയകോവിലിലിന്നു ഞാൻ
കിനാവുകൊണ്ടൊരു- തുലാഭാരം നടത്തി .
ദേവനുമില്ല ,ദേവിയുമില്ല ....
പൂജക്കായ് പുഷ്പങ്ങളേതുമില്ല
വാടാമലരായെൻ സ്വപ്നങ്ങളും
വാടിതീരാത്ത ദു:ഖങ്ങളും ....
ദീപാലങ്കാരമായെൻ നിറനയനങ്ങൾ,
നേദ്യമായതെൻ ജീവിതവും...
പ്രതിഷ്ഠയില്ലാത്തൊരാ മാനസകോവിലിൽ
തീരാത്ത ദുഃഖത്താൽ അർച്ചനചെയ്യവേ
കണ്ണുനീർ പുഷ്പങ്ങളിൽ തെളിഞ്ഞു വന്നു
നിഴൽ പോലെയെൻ സ്വപ്നദേവൻ!! .
Sunday, December 4, 2016
നോവ്
മായാത്ത പുഞ്ചിരി
പൂവുകളാലെന്റെ
മാനസം കവര്‍ന്നൊരു
കൂട്ടുകാരാ..
എവിടെയാണിന്നു
നീയറിയില്ലയെങ്കിലും
ഹൃദയം നിനക്കായി
തുടിച്ചു നില്‍പ്പൂ.
പരിഭവമെല്ലാം
മറന്നു നീയൊരുനാളില്‍
തിരികെയെന്നയരികിലേക്കെത്തും
പ്രതീക്ഷയില്‍
പടിവാതിലിലോളം
നീളുമെന്‍ മിഴികളില്‍
പതറി നില്‍ക്കുന്നു
രണ്ടു നീര്‍ത്തുള്ളികള്‍..
എങ്ങു പോയി നീയെന്റെ
കൂട്ടുകാരാ..
എങ്ങുപോയെങ്ങുപോയ്
കൂട്ടുകാരാ..
കണ്ടുമുട്ടുനമ്മളിനിയുമെന്ന
പ്രതീക്ഷയില്‍
കാത്തിരിക്കുന്നു
ഞാന്‍ കൂട്ടുകാരാ..
Monday, November 28, 2016
"അയ്യപ്പ ഗീതം"
വൃശ്ചിക മാസം പിറന്നു
ഭക്തിയാല്‍ മനസ്സു നിറഞ്ഞു
പൊന്നമ്പലവാസനെ കാണാനായി
വ്രതശുദ്ധിയാലെങ്ങും ശരണം വിളി
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...
*
ഇണ്ടലെല്ലാമകറ്റിയടിയങ്ങളുടെ
അകതാരില്‍ ഭഗവാന്‍ വിളങ്ങീടണം
സ്വച്ഛമാം ചിന്തയാല്‍ മാനസത്തില്‍
ശരണ മന്ത്രങ്ങള്‍ മുഴങ്ങീടണം...
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ..
*
ഉച്ചത്തിലുയരുമാ
ശരണം വിളികളാല്‍
ആനന്ദദായകമീ പ്രപഞ്ചം,
ഭക്തിയാലവിടുത്തെ സന്നിധി-
യിലെത്തുമടിയങ്ങള്‍ക്ക്
മുക്തിമാര്‍ഗ്ഗം തവ തിരുദര്‍ശനം ..
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...
Monday, November 21, 2016
ചെറു വരികള്‍
വാടാത്ത ഓർമ്മകൾ
ചേർത്തുവെച്ച്
ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.
മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!
ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....
വൃശ്ചികപ്പുലരിയുണർന്നു
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....
നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......
ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!
മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന
മഞ്ഞുതുള്ളിയുടെ
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.
ചേർത്തുവെച്ച്
ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.
മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!
ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....
വൃശ്ചികപ്പുലരിയുണർന്നു
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....
നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......
ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!
മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന
മഞ്ഞുതുള്ളിയുടെ
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.
വർഷങ്ങളിലൂടെ
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..
അകക്കണ്ണിൻ കൃഷ്ണമണി-
ക്കോണിൽ ഒളിഞ്ഞു
ക്കോണിൽ ഒളിഞ്ഞു
തിളങ്ങുന്നുണ്ടൊരു
മധുരം കിനിയും നോവ്....!
നിൻ തൂലികയിൽ വിരിയുന്ന
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന
പൂക്കളെപ്പോൽ
കുളിരുന്നെന്മനം.....!!
നന്മക്കാവിൽപൂത്ത
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
നമുക്കും സ്നേഹവിരുന്നൂട്ടാം,
പ്രകൃതിയുടെ തുടിപ്പുകളെ
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
നന്മയുടെ പുതുവസന്തം തീർക്കാൻ
ഇനിയെത്ര പുലരികൾ....!
ഇനിയെത്ര പുലരികൾ....!
ഉഷസ്സു വന്നെന്നെ
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!
നിസ്സഹായതയുടെ
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...
തൂമഞ്ഞു പെയ്യുമീ
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...
ഇടയ്ക കൊട്ടി പാടുമീ രാഗങ്ങള്‍
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?
ജന്മദിനാഘോഷത്തിന്റെ
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി
പതറി നില്‍ക്കുമ്പോള്‍ ,
പതിയെ തലോടുന്നു ,
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...
പതിയെ തലോടുന്നു ,
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...
എന്‍ ജീവിത പാതയിലെ
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!
സതൃത്തിന്റെ പാതയിൽ
നന്മയുടെ പൂക്കൾ
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...
നന്മയുടെ പൂക്കൾ
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...
Sunday, November 20, 2016
ഇരുട്ട് പൂക്കുന്നിടം
കാലത്തിന്റ്റെ വഴിത്താരകളിൽ
വറ്റിവരണ്ട ചില നീർച്ചാലുകൾ ..
മറ്റുള്ളവർക്കു വേണ്ടി ഹോമിക്കപ്പെടുന്ന ആരു൦ തിരിച്ചറിയാതെ പോകുന്ന
ചില നര ജന്മങ്ങൾ!
നിയമങ്ങളുടെ ആനുകൂല്യങ്ങൾ
വളച്ചൊടിച്ച് നിരപരാധി അപരാധിയാകുമ്പോള്‍
ശരി തെറ്റുകൾ തിരിച്ചറിയാതെ
പകച്ചു നിൽക്കുന്ന സമൂഹ൦ !
പിഴയ്ക്കുന്ന ചുവടുകളു൦
പഴിക്കുന്ന നാവുകളു൦ പരസ്പര
പൂരകങ്ങളായി വിറളിപിടിച്ചാടുമ്പോള്‍
ശിഷ്ടകാല൦ ശൂന്യതയാൽ വലയപ്പെടുന്ന സായാഹ്നങ്ങൾ!
വിധിയുടെ വിളയാട്ടമെന്നു൦
കലികാലമെന്നു൦ പറഞ്ഞ്
സ്വയ൦ തീർക്കുന്ന ഇരുട്ടറയിൽ
വെള്ളിവെളിച്ചം
സ്വപ്നംകണ്ടുറങ്ങുന്ന
ആരാലു൦ അറിയപ്പെടാതെയു൦
ചില ജന്മങ്ങൾ!
ഇരുട്ട് പൂക്കുന്ന
പാതയില്‍
ഫണമുയര്‍ത്തിയാടുന്ന
കരിനാഗങ്ങള്‍
എന്തെന്നോ,ഏതെന്നോ
അറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പൊലെ ഓരോ മനസ്സുകളു൦ ഉറ്റുനൊക്കുന്നുവോ ഇന്നിന്റെ കാഴ്ചകൾ !
പാതയില്‍
ഫണമുയര്‍ത്തിയാടുന്ന
കരിനാഗങ്ങള്‍
എന്തെന്നോ,ഏതെന്നോ
അറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പൊലെ ഓരോ മനസ്സുകളു൦ ഉറ്റുനൊക്കുന്നുവോ ഇന്നിന്റെ കാഴ്ചകൾ !
Wednesday, November 16, 2016
ഓര്‍മ്മകള്‍ പൂക്കുമ്പോള്‍
കാറ്റുലയ്ക്കും ചെമ്പക-
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
കാറ്റു മൂളിയ പാട്ടിന്നീണം
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കളങ്കമില്ലാത്തലോടലായൊരു
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
മാനസ ജാലക വാതില്‍ തുറന്നു
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
വെഞ്ചാമരം വീശും കുളിര്‍മ്മയായി,
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!
Thursday, November 3, 2016
വിചാരണ
തെരുവ് നായ്ക്കള്‍ക്ക് എന്നും
പ്രിയം ഇറച്ചിക്കഷണങ്ങളാണ്.
പെണ്ണിന്റെ മാനം കടിച്ചു കീറുന്ന
മനുഷ്യ മൃഗങ്ങളെ
നാം ഏതു ഗണത്തില്‍,
ഏതു ഭാഷയിലാണ്
വിളിക്കേണ്ടത്.?
എന്തു ശിക്ഷയേകണം
അവര്‍ക്ക്
നിയമങ്ങളില്‍ നിന്നും
പാനം രക്ഷപെടുത്തുന്ന
അവര്‍ക്കായി ഇനി
ജനകീയ കോടതി
വിധി നിര്‍ണ്ണയിക്കട്ടെ ...
പ്രിയം ഇറച്ചിക്കഷണങ്ങളാണ്.
പെണ്ണിന്റെ മാനം കടിച്ചു കീറുന്ന
മനുഷ്യ മൃഗങ്ങളെ
നാം ഏതു ഗണത്തില്‍,
ഏതു ഭാഷയിലാണ്
വിളിക്കേണ്ടത്.?
എന്തു ശിക്ഷയേകണം
അവര്‍ക്ക്
നിയമങ്ങളില്‍ നിന്നും
പാനം രക്ഷപെടുത്തുന്ന
അവര്‍ക്കായി ഇനി
ജനകീയ കോടതി
വിധി നിര്‍ണ്ണയിക്കട്ടെ ...
തിമിരം
എന്തിനെയോ തിരയുന്നു
എവിടെയോ മറയുന്നു
കണ്ടതിനെ മറന്നിട്ട്
കാണാത്തതിനായി ഉഴലുന്നു
കിട്ടിയതു കളഞ്ഞിട്ട്
കിട്ടാത്തതിനായോടുന്നു
മനുഷൃനായി ജനിച്ചിട്ട്
മൃഗമായി ജീവിക്കുന്നു
മദം പൊട്ടിയോടുന്നു
മതത്തിനായി മരിക്കാൻ..
മരണം വരിച്ചാലും
നിണമൊഴുക്കാനെത്തുമാളുകൾ....
ഭരണം പിടിക്കാൻ
രക്തസാക്ഷികൾ വേണം.
ചാവേറുകളായി
പടനയിച്ചവരുടെ
പാവം കുടുംബങ്ങൾ
പട്ടിണിയിലാകുന്നു.
എന്തെന്നറിയാതെ
എന്തിനെന്നറിയാതെ
വിറളിപിടിച്ചോടി
ഹോമിച്ചു തീർക്കുന്നു
വിലപ്പെട്ട ജീവിതം!
സ്വര്ഗ്ഗമീ ഭൂവില്‍
നരകം തീര്‍ക്കുവാന്‍
ഉടലെടുക്കുന്ന നരക-
പിശാചുക്കളെ,
തുരുത്തിയോടിക്കുവാന്‍
ഇനിയൊരവതാരം
പിറവിയെടുക്കുമോ. ?
Thursday, October 27, 2016
ആവര്‍ത്തനം
ആവര്‍ത്തന വിരസതയുമായി
ആടിത്തിമിര്‍ക്കുന്ന അശാന്തികള്‍
നിരാസത്തിന്റെ ഇരുട്ടറയില്‍
ഉറങ്ങാതെ കിടക്കുമ്പോള്‍,
തുറന്നിട്ടും കാണാതെ പോകുന്നു
തിരിച്ചറിവിന്റെ വാതിലുകള്‍ .
അറിവില്ലായ്മയില്‍ നടനമാടി
നിഴലാട്ടം നടത്തുന്ന നോവുകള്‍
അവിവേകത്തിന്റെ ചിറകിട്ടടിച്ചു
അഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍
പൊട്ടി വീണ വളപ്പൊട്ടുകളില്‍ നിന്നും
ഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍
ശവംതീനിയുറുമ്പുകളുടെ
ഘോഷയാത്രയിലലിയുന്നു.
നിഴലാട്ടം നടത്തുന്ന നോവുകള്‍
അവിവേകത്തിന്റെ ചിറകിട്ടടിച്ചു
അഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍
പൊട്ടി വീണ വളപ്പൊട്ടുകളില്‍ നിന്നും
ഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍
ശവംതീനിയുറുമ്പുകളുടെ
ഘോഷയാത്രയിലലിയുന്നു.
ആത്മാര്‍ത്ഥസ്നേഹത്തിന്റെ
വിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍
തെറ്റിന്റെ ആവര്‍ത്തനവുമായി
കൂരിരുട്ടിലലയുമ്പോള്‍, വിഷാദ-
ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍
കേള്‍ക്കാന്‍ മാത്രമാണോ,
പുതുപുലരികളുടെ പിറവികള്‍..?
വിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍
തെറ്റിന്റെ ആവര്‍ത്തനവുമായി
കൂരിരുട്ടിലലയുമ്പോള്‍, വിഷാദ-
ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍
കേള്‍ക്കാന്‍ മാത്രമാണോ,
പുതുപുലരികളുടെ പിറവികള്‍..?
Subscribe to:
Comments (Atom)
കനൽവഴികൾ
ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
കൊഴിയാറായൊരു പൂവിൻ്റെ സുഗന്ധമാവോളം മുകുർന്നവർ പാതിവഴിയിൽ പുതുവസന്തം തേടി പലവർണ്ണത്തിൽ ഭ്രമിച്ചവർ. നേരമേറെയായി സഖേ, കാത്തിരിക്കാനിനിയാരുമില...