ഉഷസ്സു വന്നെന്നെ തൊട്ടു വിളിച്ചപ്പോൾ മിഴികളിൽ പൂത്തൊരായിര൦ വർണ്ണങ്ങൾ നിറമുള്ള പൂക്കളാൽ എന്തൊരു മോഹന൦ മഞ്ഞുപുതച്ചയീ ഹരിതാഭസുന്ദരി!
നിസ്സഹായതയുടെ അഗാധ ഗർത്തത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ആശയുടെ ഒരു കൈത്താങ്ങ്, ഒരു സാന്ത്വനം..... അതാവുക എന്നതാണ് മാനുഷികതയുടെ പരമമായ തേട്ടം. നാമോരോരുത്തർക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും അത്തരം ഒരു നിയോഗത്തിലേക്ക് ഉയരുവാൻ കഴിയട്ടെ...
തൂമഞ്ഞു പെയ്യുമീ പുലർകാലത്തിൽ കുളിരുമായ് വരും കുഞ്ഞിളം കാറ്റേ, എന്നരികിലൊരുവേള വന്നിരിക്കാമോ? മുകരാം നമുക്കൊന്നായീ മഞ്ഞു കണങ്ങളെ...
കാലത്തിന്റ്റെ വഴിത്താരകളിൽ
വറ്റിവരണ്ട ചില നീർച്ചാലുകൾ ..
മറ്റുള്ളവർക്കു വേണ്ടി ഹോമിക്കപ്പെടുന്ന ആരു൦ തിരിച്ചറിയാതെ പോകുന്ന
ചില നര ജന്മങ്ങൾ!
നിയമങ്ങളുടെ ആനുകൂല്യങ്ങൾ
വളച്ചൊടിച്ച് നിരപരാധി അപരാധിയാകുമ്പോള്‍
ശരി തെറ്റുകൾ തിരിച്ചറിയാതെ
പകച്ചു നിൽക്കുന്ന സമൂഹ൦ !
തെരുവ് നായ്ക്കള്‍ക്ക് എന്നും പ്രിയം ഇറച്ചിക്കഷണങ്ങളാണ്. പെണ്ണിന്റെ മാനം കടിച്ചു കീറുന്ന മനുഷ്യ മൃഗങ്ങളെ നാം ഏതു ഗണത്തില്‍, ഏതു ഭാഷയിലാണ് വിളിക്കേണ്ടത്.? എന്തു ശിക്ഷയേകണം അവര്‍ക്ക് നിയമങ്ങളില്‍ നിന്നും പാനം രക്ഷപെടുത്തുന്ന അവര്‍ക്കായി ഇനി ജനകീയ കോടതി വിധി നിര്‍ണ്ണയിക്കട്ടെ ...