Saturday, November 2, 2013

പ്രിയ സഖി

അറിയുന്നുവോ സഖീ ....നിൻ
കടമിഴികോണുകളിൽ,
വിരിയുന്ന എന്നുടെ സ്വപ്‌നങ്ങൾ ....

നിൻ  കവിളിണകളിൽ സഖീ ...

കുംകുമ രാശി പകർന്നതാര് ?
ഞാനോ, എന്നുടെ ഓർമ്മകളോ ,അതോ
നാണം കൊണ്ട് ചുവന്നതാണോ ?

എൻ ഹൃദന്തവീണയിൽ ഒരു

ഗാനശകലം മീട്ടുകില്ലേ ?
നിൻ കമനീയ രൂപം, എന്നുമെൻ
കരളിൽ കുളിരേകുന്നു, സഖീ ..

അറിയുന്നു സഖീ.. നിൻ അന്തരംഗം

അറിയില്ലെന്നു നീ നടിച്ചീടിലും
പറയു പ്രിയ സഖീ ...
നിൻ കടമിഴികോണുകളിൽ
വിരിയുന്നതെൻ സ്വപ്നങ്ങളല്ലയോ ....

3 comments:

  1. നല്ല കവിത ...ഉജ്ജ്വലമായിട്ടുണ്ട് ..

    ReplyDelete
  2. ഹൃദയം നിറഞ്ഞ സന്തോഷം

    ReplyDelete
  3. അറിയുന്നു സഖീ.. നിൻ അന്തരംഗം
    അറിയില്ലെന്നു നീ നടിച്ചീടിലും
    പറയു പ്രിയ സഖീ ...
    നിൻ കടമിഴികോണുകളിൽ
    വിരിയുന്നതെൻ സ്വപ്നങ്ങളല്ലയോ ....

    ReplyDelete

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...