Monday, November 4, 2013

പ്രാകൃത മനസ്സ്




ആട്ടിന്‍ തോലിട്ട ചെന്നായെപ്പോലെ
ഇരയെ തേടുന്നു പ്രാകൃത മനസ്സുകള്‍
കാലചക്രത്തെക്കാള്‍വേഗതയിലോടുന്നു,
കാരുണ്യലേശ മില്ലാതെ പരാക്രമികള്‍.
തെറ്റുകള്‍ ച്ചെയുവാന്‍ മടിയില്ലവര്‍ക്ക്, എങ്കിലും
രക്ഷപ്പെടുന്നു നിയമങ്ങളില്‍ നിന്നും ...
കാവല്‍ക്കാരായി എത്തുന്നു രക്ഷകര്‍
"മനോരോഗി "യെന്ന സര്‍ട്ടിഫിക്കറ്റുമായി...
ശേഷം,കുറെ ദിനം അഭിനയ പാടവത്താല്‍
സുഖവാസകേന്ദ്രമാക്കുന്നു ചെന്നിടം ...
നിയമങ്ങളെ വീണ്ടും നോക്കു കുത്തികളാക്കി,
വിലസിനടക്കും നീലകുറുക്കന്മാര്‍ .....

4 comments:

  1. നിയമങ്ങള്‍ ...നോക്കുകുത്തികളാകുന്നു ...!!നിയമം സാധാരണക്കാരന് വേണ്ടിയാണ്..സമ്പന്നര്‍ നിയമത്തിനും അതീതരാണ്...അഭിനന്ദനങ്ങള്‍ ..!!

    ReplyDelete

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...