Sunday, November 24, 2013

ഓര്‍മ്മ ചെപ്പ്




സുപ്രഭാതം കേട്ടുണര്‍ന്നു
ഈറന്‍മുടിയില്‍  

തുളസികതിര്‍ ചൂടി,
ക്ഷേത്ര നടയില്‍തൊഴുതു

മടങ്ങുമ്പോള്‍..
കൂട്ടുകാരോടോത്തു

ചിരിച്ചും കളിപറഞ്ഞും ,
മോഹന സ്വപ്‌നങ്ങള്‍ കൊണ്ട്
മഴവില്ല് തീര്‍ത്ത നാളുകളും,
അരയാലിന്‍ ചോട്ടില്‍  
കാത്തുനില്‍ക്കുന്ന കൂട്ടുകാരനു
തൊടുകുറി ചാര്‍ത്തി
സ്നേഹത്തിന്റെ 
പനിനീര്‍ തളിച്ച്,
പരിഭവത്തിന്റെ 
പൂമ്പൊടി വിതറി,
പൂമ്പാറ്റയെപ്പോലെ 
പാറി നടന്ന നിമിഷങ്ങളും
കാലങ്ങലെത്ര കൊഴിഞ്ഞാലും
മറക്കാനാകുമോ?
മനസ്സിന്റെചെപ്പില്‍ 

കാത്തുവെയ്ക്കാം
ചിതലരിക്കാത്ത 

ആ നല്ല ഓര്‍മ്മകള്‍ ...

4 comments:

  1. ഓര്‍മകളുടെ തെളിനീര്

    ReplyDelete
  2. കാലങ്ങലെത്ര കൊഴിഞ്ഞാലും ..
    മറക്കാനാകുമോ?

    മ്പാറ്റയെപ്പോലെ പാറി നടന്ന നിമിഷo

    ReplyDelete

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...